16 ന് വെള്ളിയാഴ്ച യൂറോപ്പിന്റെ അപ്പസ്തോലിക വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് ഭദ്രദീപം തെളിച്ച് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എംവൈഎം യൂറോപ്പ് യൂത്ത് ഡയറക്ടര്‍ ഫാ ബിനോജ് മുളവരിക്കല്‍ സിഎംഐ നേതൃത്വം നല്‍കിയ കോണ്‍ഫ്രന്‍സില്‍ ജര്‍മനിയിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ കോര്‍ഡിനേറ്ററും എസ്എംവൈഎം ജര്‍മനിയുടെ ചാപൈ്ളനുമായ ഫാ ഇഗ്നേഷ്യസ് ചാലിശ്ശേരി സിഎംഐ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷനല്‍ സ്പീക്കറുമായ ജോസഫ്
അന്നംക്കുട്ടി ജോസ് ആയിരുന്നു കോണ്‍ഫ്രന്‍സിന്റെ കേന്ദ്രബിന്ദു.
ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ഓളം യുവജനങ്ങള്‍ കൊളോണില്‍ ക്യാമ്പ് ചെയ്താണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. 32 സിസ്റേറഴ്സിനെ കൂടാതെ നിരവധി വൈദികരും പരിപാടിയില്‍ പങ്കെടുത്തു. യുവജനങ്ങള്‍ക്കായി കൗണ്‍സിലിങ്ങും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞുള്ള സമയങ്ങളില്‍ നടത്തിയ യുവജനങ്ങളുടെ കലാപരിപാടികള്‍ ഏറെ ആകര്‍ഷകമായി. ശനിയാഴ്ച യുവജനങ്ങള്‍ക്കുള്ള പൊതുപരിപാടിയില്‍ കമ്യൂണിറ്റിയുടെ യുവകുടുംബങ്ങളില്‍ നിന്നും 50 ഓളം കുട്ടികള്‍ ഉള്‍പ്പടെ ഏകദേശം 170 ഓളം അംഗങ്ങള്‍ പങ്കെടുത്തത് 'അവേക്ക് ജര്‍മനിയ്ക്ക് കൂടുതല്‍ കരുത്തേകി. മൂന്നു ദിവസങ്ങളില്‍ നടത്തിയ ദിവ്യബലിയും കുമ്പസാരവും ആരാധനയും യുവജനങ്ങള്‍ക്ക് ആത്മീയതയ്ക്കു പുറമെ വിശ്വാസ തീക്ക്ഷണത പകരാന്‍ സഹായിച്ചു.
ശനിയാഴ്ച മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായി നടന്ന സമൂഹബലിയില്‍ 11 വൈദികര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് ആരാധനയും കൈവെപ്പു ശുശ്രുഷയും നടത്തി. ആരാധനയില്‍ വൈദീകര്‍ക്കുവേണ്ടിയും സന്യസ്തര്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും നടത്തി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ യുവജനങ്ങളുടെ കാഴ്ച്ചപ്പാടുകളുടെ നേര്‍ക്കാഴ്ചയായി.
എസ്എംവൈഎം ജര്‍മനിയുടെ അഞ്ച് റീജിയനില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള യുവജനങ്ങളുമായി പങ്കുവച്ചത് ഒരു പുതിയ അവബോധം സൃഷ്ടിക്കാന്‍ സഹായകമായി. ഞായാറാഴ്ച റീജിയന്‍ തിരിച്ച് നടത്തിയ ചര്‍ച്ചയില്‍ യുവജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
ജോസഫ് അന്നംക്കുട്ടി ജോസ് മുഖ്യ പ്രഭാഷകനായി നടത്തിയ കോണ്‍ഫ്രന്‍സ് യുവജനങ്ങള്‍ക്ക് ഏറെ ഉള്‍ക്കാഴ്ച നല്‍കിയതു മാത്രമല്ല വളരെ പ്രചോദനപ്രദവുമായിരുന്നു.

Comments: